മോഹന്‍ ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ ചിത്രീകരണം പൂര്‍ത്തിയായി

ചിത്രീകാരണം പൂര്‍ത്തിയാക്കി മോഹന്‍ ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍.132 ദിവസം നീണ്ടു നിന്ന ചിത്രീകരണമാണ് ചെന്നൈയില്‍ അവസാനിപ്പിച്ചത്.മോഹന്‍ ലാലിന്റെ വക അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം പാക് അപിന് ശേഷം പാര്‍ട്ടിയുണ്ടായിരുന്നു.

കുറച്ചധികം ദിവസത്തിനോടുവില്‍ ചിത്രീകരണം പൂര്‍ത്തിയായെന്നും ഈ സിനിമ എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന ഗംഭീര സിനിമയാവട്ടെയെന്നും പ്രേക്ഷകര്‍ക്കെല്ലാം സിനിമ ഇഷ്ട്ടപ്പെടട്ടെയെന്നും പറഞ്ഞു കൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രീകാരണത്തിന് പാക് അപ്പ് പറഞ്ഞത്.

രാജാസ്ഥാന്‍, ചെന്നൈ,പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളില്‍ വെച്ചയിരുന്നു ചിത്രത്തിന്റെ ചിത്രീകരണം.അഞ്ചു മാസത്തോളം ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കും.ക്രിസ്തുമസിലാവും ചിത്രത്തിന്റെ റിലീസ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top