ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ നിന്ന് വിദ്യാര്‍ഥിനികള്‍ തെറിച്ചുവീണ സംഭവം;ബസിന്റെ ഫിറ്റ്‌നസ് റദ്ദ് ചെയ്തു; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തിരൂരങ്ങാടി: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനികള്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ നിന്ന് തെറിച്ചുവീണ സംഭവത്തില്‍
മണിക്കൂറുകള്‍ക്കുള്ളില്‍ നടപടിയെടുത്ത് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ്. പൂക്കിപറബ് വാളക്കുളം കെ എച്ച് എം എച്ച് എസ് സ്‌കൂളിലെ നാല് വിദ്യാര്‍ഥിനികള്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ നിന്ന് തെറിച്ചു വീണ് പരിക്കേറ്റ സംഭവത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കര്‍ശന നടപടിയെടുത്തത്.

എന്‍ കെ ബി എന്ന സ്വകാര്യ ബസ്സിലാണ് ഇന്നലെ വൈകുന്നേരം 4. 25 നാണ് അപകടം നടന്നത്. അപകടം നടന്ന ഉടന്‍ തന്നെ തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ഇന്‍ ചാര്‍ജ് സി കെ സുല്‍ഫിക്കര്‍ അപകട സ്ഥലവും പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ബസ് ചെമ്മാടത്തി പരിശോധിക്കുകയും ബസ്സിന്റെ ഡോര്‍ ഉള്‍പ്പെടെ അപാകത കണ്ടെത്തിയതിനെ തുടര്‍ന്ന് ബസ്സിന്റെ ഫിറ്റ്‌നസ് റദ്ദ് ചെയ്തു. അശ്രദ്ധപരമായ ഡ്രൈവിങ്ങിനും, ഡോറിന്റെ സുരക്ഷ ഉറപ്പുവരുത്താതെ ബസ് ഓടിച്ചതിനും ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ്  ചെയ്തു.

തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ഇന്‍ ചാര്‍ജ് സി കെ സുല്‍ഫിക്കര്‍ എ എം വി ഐമാരായ കെ സന്തോഷ് കുമാര്‍, കെ അശോക് കുമാര്‍, മങ്ങാട്ട് ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലാണ് ബസ് പരിശോധിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top