ഫറോക്ക്: നഗരസഭ വിദ്യാഭ്യാസ കലാകായിക സ്ഥിരം സമിതി ചെയര്‍മാന്‍ എം.സമീഷ് സ്ഥാനം രാജിവച്ചു.
പാര്‍ട്ടി അച്ചടക്ക നടപടിയുടെ ഭാഗമായാണ് വടക്കേ ബസാര്‍ പതിനാറാം വാര്‍ഡ് സിപിഎം കൗണ്‍സിലറായ സമീഷ് സ്ഥിരം സമിതി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിഞ്ഞത്.
യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ എല്‍.ഡി.എഫിന് ഉണ്ടായിരുന്ന ഏക സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനമായിരുന്നു. രാജി സ്വീകരിച്ച നഗരസഭാ സെക്രട്ടറി വിവരം തെരഞ്ഞെടുപ്പ് കമ്മീഷന്‍, ജോയിന്റ് ഡയറക്ടര്‍, വരണാധികാരി എന്നിവരെ അറിയിച്ചു.
സി.പി.എം. ഏരിയ കമ്മിറ്റി അംഗമായിരുന്ന സമീഷിനെ നഗരസഭാ ജീവനക്കാരനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ തരം താഴ്ത്തിയിരുന്നു.
അടുത്ത ദിവസം ചേരുന്ന പാര്‍ട്ടി ഏരിയ കമ്മറ്റി പുതിയ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷനെ പരിഗണിക്കുമെന്നാണ് സൂചന




