പരപ്പനങ്ങാടി മര്‍ച്ചന്റ്സ് അസോസിയേഷന്‍ മെമ്പര്‍മാരുടെ മക്കളില്‍ എസ്എസ്എല്‍സി, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ചടങ്ങില്‍ ഷോപ്പിംഗ് ഫെസ്റ്റിവിലിന്റെ ഇടക്കാല നറുകെടുപ്പും, യൂണിറ്റില്‍ നിന്നും മരണപെട്ട മെമ്പറുടെ കുടുംബത്തിന് എംഡിടിഡബ്ല്യുഎഫ് കുടുംബ സുരക്ഷാ പദ്ധതിയിലെ 10 ലക്ഷം രൂപയും ജില്ലാകമ്മിറ്റി നല്‍കുന്ന മുപ്പതിനായിരം രൂപയും സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കുഞ്ഞാഹു ഹാജി കൈമാറി.
ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആദ്യ നറുകെടുപ്പ് നഗരസഭാ ചെയര്‍മാന്‍ ഉസ്മാന്‍ അമ്മാറമ്പത്ത് നിര്‍വ്വഹിച്ചു. അഷറഫ് കുഞ്ഞാവാസ് അധ്യക്ഷ്യം വഹിച്ചു. വിനോദ് എ.വി സ്വാഗതം പറഞ്ഞു.
ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച് പരപ്പനങ്ങാടി സി ഐ ജിനേഷ്, ജില്ലാസെക്രട്ടറി മലബാര്‍ ബാവ, മണ്ഡലം പ്രസിഡണ്ട്’ മുജീബ് ദില്‍ദാര്‍, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് മുനീര്‍ സ്റ്റാര്‍ എന്നിവര്‍ സംസാരിച്ചു. ഫൈനാന്‍സ് സെക്രട്ടറി ഹരിഷ് നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




