കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; യു.ജി. ആറാം സെമസ്റ്റര്‍ സ്‌പെഷ്യല്‍ പരീക്ഷ

യു.ജി. ആറാം സെമസ്റ്റര്‍ സ്‌പെഷ്യല്‍ പരീക്ഷ

എന്‍ പ്ലസ് വണ്‍ (N+1) ആറാം സെമസ്റ്റര്‍ ബി.എ./ബി.എസ്‌സി. (സി.ബി.സി.എസ്.എസ്.-യു.ജി.) സ്‌പെഷ്യല്‍ പരീക്ഷയുടെ ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷയും സ്‌പോര്‍ട്‌സ് വിദ്യാര്‍ഥികള്‍ക്കുള്ള റഗുലര്‍ പരീക്ഷയും 21-ന് സര്‍വകലാശാലാ ടാഗോര്‍ നികേതനില്‍ തുടങ്ങും. വിദ്യാര്‍ഥികളുടെ വിവരങ്ങളും സമയക്രമവും വെബ്‌സൈറ്റില്‍.

പരീക്ഷാ രജിസ്‌ട്രേഷന്‍

സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജിലെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. റഗുലര്‍ (2019 പ്രവേശനം) ഏപ്രില്‍ 2023 പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴയില്ലാതെ 23 വരെയും 180 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയഫലം

വിദൂരവിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റര്‍ ബി.എ./ ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ (സി.ബി.സി.എസ്./ സി.യു.സി.ബി.സി.എസ്.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. പി.ജി.: മുടങ്ങിയ പഠനം തുടരാം

വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍  എം.കോം., എം.എ., എം.എസ് സി. മാത്തമാറ്റിക്‌സ് പ്രോഗ്രാമുകളില്‍ 2019-ല്‍ പ്രവേശനം നേടുകയും ഒന്നും രണ്ടും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്തതുമായ എസ്.ഡി.ഇ. വിദ്യാര്‍ഥികള്‍ക്ക് പ്രസ്തുത പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനാവസരം. 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വിദൂരവിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407 356, 2407 494.

ഓഡിറ്റ് കോഴ്‌സ് അസൈന്‍മെന്റ്

വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 2021 വര്‍ഷത്തില്‍ പ്രവേശനം നേടിയ എം.എ., എം.കോം., എം.എസ്‌സി. വിദ്യാര്‍ഥികള്‍ ഒന്നും രണ്ടും സെമസ്റ്ററുകളില്‍ ഓഡിറ്റ് കോഴ്‌സ് പ്രകാരം തയ്യാറാക്കേണ്ട ബുക്ക് റിവ്യൂ,
അസൈന്‍മെന്റ്, റിപ്പോര്‍ട്ട് എന്നിവ നിര്‍ദിഷ്ട രൂപത്തില്‍ വിദൂരവിഭാഗത്തില്‍ നേരിട്ടോ, ദ ഡയറക്ടര്‍, വിദൂരവിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., 673635 എന്ന വിലാസത്തില്‍ തപാലിലോ 30-ന് മുമ്പായി സമര്‍പ്പിക്കണം.

ബി.ആര്‍ക്. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായ 2000 മുതല്‍ 2003 വരെ പ്രവേശനം (2000 സ്‌കീം) ബി.ആര്‍ക്. വിദ്യാര്‍ഥികള്‍ക്കുള്ള ഒന്നു മുതല്‍ 10 വരെ സെമസ്റ്റര്‍ ബി.ആര്‍ക്. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2023 പരീക്ഷക്ക്  30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ആല്‍ഫാ ന്യൂമറിക് രജിസ്റ്റര്‍ നമ്പറിലുള്ളവര്‍ ഓണ്‍ലൈനിലും അല്ലാത്തവര്‍ നേരിട്ടുമാണ് അപേക്ഷ നല്‍കേണ്ടത്. ഫീസടച്ച ചലാന്‍ സഹിതം അപേക്ഷ പരീക്ഷാഭവനില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 12.

അസി. പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യുക്കേഷനിലെ അസി. പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 19-ന് രാവിലെ 9.30-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ പേരുകളും അവര്‍ക്കുള്ള നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റര്‍ എം.ബി.എ. (സി.സി.എസ്.എസ്.) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ബി.ടെക്. ആറാം സെമസ്റ്റര്‍ (2014 സ്‌കീം), പാര്‍ട്ട് ടൈം ബി.ടെക്. (2009 സ്‌കീം) ഏപ്രില്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം, ഉത്തരക്കടലാസിന്റെ പകര്‍പ്പ് എന്നിവക്ക് 29 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top