സൗദിയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ മോഷ്ടാക്കളുടെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു

റിയാദ്: മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശ്ശൂര്‍ സ്വദേശി സൗദി അറേബ്യയില്‍ മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു. ഡ്രൈവര്‍ ആയി ജോലി ചെയ്യുന്ന തൃശൂര്‍ പേരിങ്ങോട്ട്കര സ്വദേശി കാരിപ്പംകുളം അഷ്‌റഫ് (43്) ആണ് മരണപ്പെട്ടത്. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഉമ്മുല്‍ ഹമാം സെക്ടര്‍ അംഗമാണ്.

കഴിഞ്ഞ ദിവസം രാത്രി എക്‌സിറ്റ് നാലിലുള്ള പാര്‍ക്കില്‍ ഇരിക്കുമ്പോള്‍ ആയിരുന്നു ആക്രമണം നടന്നത് . കുത്തേറ്റ അഷ്റഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.

ഭാര്യ – ഷഹാന. പിതാവ് – ഇസ്മയില്‍. മാതാവ് – സുഹറ. സഹോദരന്‍ – ഷനാബ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top