വളാഞ്ചേരിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

വളാഞ്ചേരി കുളമംഗലം കൊതേത്തോടിന് പാലത്തിന് മുകളില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ബുധനാഴ്ച വൈകിട്ട് 4.30 നാണ് സംഭവം. വളാഞ്ചേരിയില്‍ നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന പള്‍സര്‍ ബൈക്കും വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന റോയല്‍ ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ബൈക്ക് യാത്രക്കാര്‍ തല്‍ക്ഷണം മരണപ്പെട്ടു.

ബസ്സിന്റെ ചക്രങ്ങള്‍ കയറിതിനാല്‍ യുവാക്കളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ വളാഞ്ചേരിയിലെ നടക്കാവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വളാഞ്ചേരി പോലീസ് സംഭവത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ മരണപ്പെട്ടത് രണ്ട് ആസാം സ്വദേശികളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top