മോഹന്‍ലാലിന്റെ മകനായി പൃഥ്വിരാജ് ഇപ്പോള്‍ തന്നെ വൈറലായി ‘ബ്രോ ഡാഡി’

സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ പ്രധാനകഥാപാത്രമാക്കി പൃഥ്വിരാജ് ഒരുക്കുന്ന ബ്രോ ഡാഡിയില്‍ ഇരുവരും അച്ഛനും മകനുമായി അഭിനയിക്കുന്നു.

ഹൈദരാബാദില്‍ 80 ശതമാനം ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തില്‍ ഇവരെ കൂടാതെ മീന, കല്യാണ്ി പ്രിയദര്‍ശന്‍, സൗബിന്‍, ജഗദീഷ്, ലാലു അലക്‌സ്, കനിഹ, മുരളി ഗോപി തുടങ്ങി വന്‍ താരനിര തന്ന അഭിനയിക്കുന്നു.

ആശിര്‍വാദ് സിനിമാ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ കഥയൊരുക്കുന്നത് ശ്രീജിത്ത് എന്‍ ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ കഥയൊരുക്കുന്നത്.

മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. മോഹന്‍ലാലിന്റെ മകനായി പൃഥ്വിരാജ് എത്തുന്നുവെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇവര്‍ ഇത് ആഘോഷമാക്കുന്നുമുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top