മധുവിധുനാളുകളില്‍ ആഡംബരം വേണ്ട; നരേന്ദ്രമോദി

Narendra+Modiദില്ലി: പ്രധാനമന്ത്രിയായി ഒരു മാസം പിന്നിട്ട നരേന്ദ്രമോദി ജനങ്ങള്‍ നല്‍കുന്ന പിന്തുണക്ക് തന്റെ ബ്ലോഗിലൂടെ നന്ദി അറിയിച്ചു.

അതേസമയം എല്ലാ പുതിയ സര്‍ക്കാരുകള്‍ക്കും ഒരു മധുവിധു കാലം ഉണ്ടാകുമെന്നും എന്നാല്‍ മുന്‍ സര്‍ക്കാരുകള്‍ മധുവിധുകാലം ആഡംബര പൂര്‍ണ്ണമാണ് ചിലവഴിച്ചതെങ്കില്‍ എന്‍ഡിഎ സര്‍ക്കാരിന് മധുവിധു നാളില്‍ ആഡംബരം ഉണ്ടാകില്ലെന്ന് നരേന്ദ്രമോദി വ്യക്തമാക്കി. ഏതൊരു തീരുമാനമെടുത്താലും അത് രാജ്യ താല്‍പ്പര്യം മുന്‍നിര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങളിലും താന്‍ തൃപ്തനാണെന്നും മോദി തന്റെ ബ്ലോഗില്‍ കുറിച്ചു.

Share news
error: Content is protected !!
Scroll to Top