ചൈനീസ് നിര്‍മ്മാതാക്കളായ വാവേ ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തിലെ പുതിയ മോഡല്‍ പുറത്തിറക്കി. നിലവിലെ ഏറ്റവും അധികം വില്‍പ്പനയുളള 5 ഇഞ്ച് സ്‌ക്രീന്‍ സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തിലാണ് പുതിയ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.
1280 x 720 പിക്‌സല്‍ റെസലൂഷനോട് കൂടിയ 5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 1.3 ഗിഗാ ഹെഡ്‌സിന്റെ ക്വോഡ്‌കോര്‍ മീഡിയ ടക് പ്രൊസസ്സറാണ് കരുത്തു പകരുന്നത്. റാം കപ്പാസിറ്റി 2 ജിബി യാണ്. 8 ജിബിയാണ് ഇന്റേണല്‍ മെമ്മറി. 32 ജിബി വരെ മെമ്മറി കാര്‍ഡിനെയും പിന്തുണക്കും. ഡ്യുവല്‍ സിം സപ്പോര്‍ട്ടുള്ള ഫോണിന് 3ജി പിന്തുണയും ഉണ്ട്. വൈഫൈ, ബ്ലൂടുത്ത്, ജിപിഎസ് , മൈക്രോ യുഎസ്ബി തുടങ്ങിയ കണക്റ്റിവിറ്റികളും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.
8 മെഗാ പിക്‌സലിന്റേതാണ് പ്രധാന ക്യാമറ . രാത്രിയിലും മറ്റും ചിത്രം പകര്‍ത്താനായി എല്‍ഇഡി ഫ്‌ളാഷുമുണ്ട്. 5 മെഗാ പിക്‌സലിന്റേതാണ് മുന്‍ ക്യാമറ. 2300 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്. ആന്‍ഡ്രോയിഡ് 4.2 (ജെല്ലി ബീന്‍) ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഫോണില്‍ ലോഡ് ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകളില്‍ 14,999 രൂപ നല്‍കി വാവെ ഹോണര്‍ 3 സി ബുക്ക് ചെയ്യാം. ഇന്ത്യന്‍ മോഡലുകള്‍ക്കൊപ്പമുള്ള കുറഞ്ഞ വിലയും, മികച്ച ഗുണനിലവാരവും മനോഹരമായ ഡിസൈനുമാണ് ഈ മോഡലിന്.



