കോലഞ്ചേരി : കഞ്ചാവ് ചെടി വീട്ടില്‍ നട്ടു വളര്‍ത്തിയ സഹോദരങ്ങള്‍ പിടിയിലായി. മാനാന്തടം കൊച്ചുപറമ്പില്‍ ജിബി (23), സഹോദരന്‍ ജിന്‍സണ്‍ (21) എന്നിവരെയാണ് പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.
തൃപ്പൂണിത്തറ സ്വദേശിയില്‍ നിന്നും ഇവര്‍ വാങ്ങിയ കാഞ്ചാവ് ചെടികള്‍ വീട്ടിന് പിന്നില്‍ നട്ടു വളര്‍ത്തുകയായിരുന്നു.
സംഭവത്തെ കുറിച്ച് പോലസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നുള്ള അനേ്വഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
പുത്തന്‍കുരിശ് എസ്‌ഐ സമീഷിന്റെ നേതൃത്വത്തിലുള്ള അനേ്വഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



