പരപ്പനങ്ങാടി: ഒന്നിച്ച് ജീവിക്കാന്‍ കോടതി അനുവദിച്ച കമിതാക്കളെ കോടതി വളപ്പില്‍ വച്ചു തന്നെ പോലീസിന്റെ സഹായത്തോടെ ബന്ധുക്കള്‍ കടത്തിയതായി പരാതി.
തൃശ്ശൂര്‍ പെരുമ്പളശ്ശേരി ആര്‍എം രതീഷും കുറ്റിപ്പുറം കളത്തിങ്ങല്‍ ആതിരയെയുമാണ് കോടതി അനുവദിച്ചിട്ടും ബന്ധുക്കള്‍ വേര്‍പിരിച്ചത്.
പരപ്പനങ്ങാടി കോടിതിയിലാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ വ്യാഴാഴ്ച ഇരുവരും തൃശ്ശൂരില്‍ വച്ച് ഇരുവരും വിവാഹിതരായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതിയില്‍ നെന്‍മാറ പോലീസ് ഇവരെ കണ്ടെത്തി കുറ്റിപ്പുറം സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കുറ്റിപ്പുറം പോലീസ് ഇവരെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിക്ക് ഭര്‍ത്താവിനൊപ്പം പോാകനാണ് താത്പര്യമെന്ന് കോടിതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം വിട്ടയക്കുകയായിരുന്നു കോടതി ഇവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കണെന്നും നിര്‍ദ്ദേശിച്ചുവത്രെ. എന്നാല്‍ ഓഫീസ് രേഖകള്‍ തയ്യാറാക്കുന്നതിനിടെ കുറ്റിപ്പുറം പോലീസിന്റെ ഒത്താശയോടെ ബന്ധുക്കള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുനന്നത്രെ



