മൊബൈല്‍ ഷോപ്പില്‍ മോഷണം; രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റില്‍

തിരൂരങ്ങാടി: മൊബൈല്‍ഷോപ്പില്‍ നടത്തിയ മോഷണക്കേസില്‍
രാജസ്ഥാന്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശികളായ ലക്ഷ്മണ്‍(30), മനോജ് ചാര്‍പോട്ട(27) എന്നിവരെയാണ്
സിസിടിവി ദൃശ്യങ്ങള്‍ വഴി നടത്തിയ അന്വേഷണത്തിലൂടെ
തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ചെമ്മാട്ടെ കടയുടെ പൂട്ട് പൊളിച്ച അക ത്തു കടന്ന് എട്ടായിരത്തിലേറെ രൂപയുടെ വസ്തുക്കള്‍ കവര്‍ന്നിരുന്നു.
കൈകളില്‍ പച്ച കുത്തിയതായി സി സി.ടി വിയില്‍ കാണപ്പെട്ടു. പച്ചകുത്തിയ ഇവരെ ഇത്തരം ആളുകള്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ പോലീസ് അന്വേഷണം നടത്തുകയായിരുന്നു.

ഇവര്‍ പടിക്കലെ മാര്‍ബിള്‍ കടയില്‍ ജോലിചെയ്യുന്നതായി കണ്ടെത്തി.ഇവര്‍ താമസിക്കുന്ന പടിക്കലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ അറസ്റ്റ് ചെയ്തത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top