ഇന്ത്യന്‍ വിപണിക്ക് വലിയ പരിചിതരല്ലാത്ത മാക്‌സ് മൊബൈല്‍സ് വിപണിയിലേക്ക് ശക്തമായ ചുവടുവെക്കുന്നു. വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണുകളാണ് മാക്‌സിന്റെ പ്രത്യേകത. മാക്‌സിന്റെ ഏറ്റവും പുതിയ മോഡലായ ജെന്‍എക്‌സ് ഡ്രോയിഡ് 7എഎസ്‌ക്‌സ് 356 എന്ന ഡ്വുവല്‍ കോര്‍ മോഡലാണ് മാക്‌സ് ഏറ്റവും അവസാനം പുറത്തിറക്കിയ്ത.
മീഡിയാടെക്ക് MT6572M പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 512 എംബി റാം, 35 ഇഞ്ച് ഡിസ്‌പ്ലേ, റെസല്യൂഷന്‍, ജെല്ലിബീന്‍ 4.22 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.
ഇന്ത്യന്‍ വിപണിക്ക് ഏറ്റവും അനുയോജ്യമായ ഈ മാക്‌സ്AZ356 ജെന്‍ എക്‌സ്‌ഡ്രോയിഡിന്റെ വില 3,696 രൂപയാണ്. ഇതിന്റെ മറ്റു പ്രത്യേകതകള്‍ എന്നത് 3.2 മെഗാപിക്‌സല്‍ ക്യാമറ, 4 ജിബി മെമ്മറി, 1200 mAh ബാറ്ററി ലൈഫ് തുടങ്ങിയവയാണ്.



