ദില്ലി: ഇറാഖില്‍ നിന്ന് 200 ഇന്ത്യക്കാര്‍ കൂടി നാട്ടിലെത്തി. 46 നഴ്‌സുമാരെ തിരിച്ചെത്തിച്ചതിന് പിറകെയാണ് കൂടതല്‍ പേരെ ഇപ്പോള്‍ നാട്ടിലെത്തിച്ചിരിക്കുന്നത്. ഇറാഖില്‍ നിന്ന് സ്‌പെഷ്യല്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് 200 ഇന്ത്യക്കാരെ ഇന്ന് രാവിലെ ഡല്‍ഹി വിമാനത്താവളത്തിലെത്തിച്ചത്.
ഇറാഖില്‍ നിന്ന് 400 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു വരുന്നതായി വിദേശകാര്യ വകുപ്പ് വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു.
ഇറാഖിലെ നിലവിലെ സാഹചര്യം വളരെ മോശമായി തുടരുകയാണ്. മുംബൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നുന്നുള്ളവരാണ് ഇനി വരാനുള്ളത്. ഇവരെ കൊമേഴ്‌സ്യല്‍ ഫ്‌ളൈറ്റില്‍ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്.



