ദില്ലി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കേണ്ടതില്ലെന്ന് യുപിഎ സര്‍ക്കാറിന്റെ തീരുമാനം തന്നെ തുടരാന്‍ എന്‍ഡിഎ സര്‍ക്കാരിന്റെയും തീരുമാനം. ഘാതകരെ മോചിപ്പിക്കുന്ന കാര്യത്തില്‍ മുന്‍നിലപാട് കേന്ദ്ര സര്‍ക്കാര്‍ തിരുത്തില്ല. അതേസമയം ഘാതകരെ വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിരന്തരം സമ്മര്‍ദ്ദം ചെയുത്തി വരികയായിരുന്നു.
പ്രതികളെ വിട്ടയക്കാന്‍ വിധി വന്നെങ്കിലും കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനെ സമീപിച്ചിരുന്നു. പ്രതികളെ വിട്ടയക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കും.
ഭീകരവാദം, തീവ്രവാദം തുടങ്ങിയ വിഷയങ്ങളില്‍ യുപിഎ സര്‍ക്കാറിന്റെ അതേനിലപാട് തന്നെ തുടരാനാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെയും തീരുമാനം.



