Section

malabari-logo-mobile

രാത്രിയില്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ മൊബൈല്‍ ഫോണ്‍ ഉടമസ്ഥര്‍ക്ക് തിരിച്ചു നല്‍കി മാതൃകയായി

HIGHLIGHTS : The mobile phone that fell from the train at night was returned to its owner and became an example

പരപ്പനങ്ങാടി ; ഇന്നലെ രാത്രിയില്‍ മലബാര്‍ എക്‌സ്പ്രസ്സില്‍ യാത്രക്കാരിയില്‍ നിന്നും ട്രാക്കിലേക്ക് തെറിച്ചുവീണ മൊബൈല്‍ ഫോണ്‍ കണ്ടെത്തി തിരിച്ചു നല്‍കി മാതൃകയായി ട്രോമാകെയര്‍ പ്രവര്‍ത്തകന്‍ മലബാര്‍ എക്‌സ്പ്രസ്സില്‍ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയുടെ മൊബൈല്‍ ഫോണ്‍ ആണ് ഓലപ്പീടികയ്ക്ക് സമീപം വെച്ച് വീണു പോയത്. തുടര്‍ന്ന് ഇന്നലെ രാത്രിയിലും പുലര്‍ച്ചയും നടത്തിയ തിരച്ചിലിനൊടുവില്‍ ട്രോമോ കെയര്‍ പ്രവര്‍ത്തകനായ ഓലപ്പീടിക സ്വദേശി ജാഫര്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയും പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും ആയിരുന്നു.

തുടര്‍ന്ന് ഇന്ന് രാവിലെ സ്റ്റേഷന്‍ മാസ്റ്റര്‍ നിഖിത ഉടമയ്ക്ക് സ്റ്റേഷന്‍ സൂപ്രണ്ട് വി.ആര്‍ സിദ്ധാര്‍ത്ഥന്‍, ജംഷീര്‍ (ട്രാഫിക് സ്റ്റാഫ്), ഷഫീഖ് കളരിക്കല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മൊബൈല്‍ഫോണ്‍ തിരിച്ചു നല്‍കി.
രാത്രിയിലും രാവിലെയും ഫോണിനായി തിരച്ചില്‍ നടത്തിയ ജാഫറിനെ യാത്രക്കാരും , റെയില്‍വേ സ്റ്റാഫും അനുമോദിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!