ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം; ഖത്തറില്‍ പിഴ ഉയര്‍ത്തുന്നു

ദോഹ: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ചുമത്തുന്ന പിഴ ഉയര്‍ത്തുന്നു. നിലവില്‍ 500 റിയാലാണ് ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ ചുമത്തുന്ന പിഴ. എന്നാല്‍ ഈ പിഴ പര്യാപ്തമല്ലെന്നും പിഴ ഉയര്‍ത്താനാണ് തീരുമാനമെന്നും പൊതുഗതാഗത ഡയറക്ടറേറ്റ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സാദ് അല്‍ ഖര്‍ജി പറഞ്ഞു. ട്രാഫിക് ഡയറക്ട്രേറ്റ് ആസ്ഥാനത്ത് സംഘടിപ്പിച്ച ഗതാഗത ബോധവല്‍ക്കരണ യോഗത്തില്‍ സംസാരിക്കവെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതെസമയം റോഡപകടങ്ങള്‍ കുറയ്ക്കാനായി അമിതവേഗതയിലുള്ള വാഹനങ്ങളെ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ ഖത്തറിലെ റോഡുകളില്‍ പുതിയ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതും റോഡപകടങ്ങള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് അധികാരികള്‍.

Share news
error: Content is protected !!
Scroll to Top