കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടുത്തം

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടുത്തം. രാധാ തിയ്യേറ്ററിന് സമീപമുള്ള മോഡേണ്‍ ടെക്‌സ്‌റ്റൈല്‍സിനാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് സമീപത്തം അഞ്ചു കടകളിലേക്കും തീ പടരുകയായിരുന്നു.

പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. എങ്ങിനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല. കടയുടെ ഉള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.

ആറ് ഫയര്‍ഫോഴ്‌സ് എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അടുത്തുള്ള കടകളില്‍ പാചകവാതക സിലിണ്ടറുകളുള്ളത് പരിഭ്രാന്തി ഉയര്‍ത്തുന്നുണ്ട്. രാവിലെ 11 മണിയോടെയാണ് സംഭവം ഉണ്ടായത്.

Share news
error: Content is protected !!
Scroll to Top