കോഴിക്കോട് ദുര്‍മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി മരിച്ചു

കോഴിക്കോട്: ദുര്‍മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി മരിച്ചു.  കോഴിക്കോട് പുതിയ കടവില്‍ ലൈല മന്‍സിലില്‍ ഷമീന (29) ആണ് മരിച്ചത്. ദേഹമാസകലം പൊള്ളലേറ്റ ഷമീന ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സംഭവത്തില്‍ മന്ത്രവാദം നടത്തിയ കുറ്റ്യാടി അടുക്കത്ത് കൂവോട്ട്പൊയില്‍ നജ്മയെ (35) നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക ശ്രമം, ബോധപൂര്‍വം പരിക്കേല്‍പ്പിക്കല്‍, തെളിവുകള്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ചേര്‍ത്തിട്ടുള്ളത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് വെള്ളയില്‍ പുതിയ കടവില്‍ ലൈല മന്‍സിലില്‍ ഷമീനക്ക് പെട്രോളില്‍നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റത്. മന്ത്രവാദത്തിനുപയോഗിച്ച സാധന സാമഗ്രികളും കത്തിയ കസേരയും വസ്ത്രങ്ങളുടെ കത്തിയ അവശിഷ്ടങ്ങളും നജ്മയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു.

വിവാഹബന്ധം വേര്‍പെടുത്തിയ ഷമീനക്ക് രണ്ടാം വിവാഹം നടക്കുന്നത് വൈകിയതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ക്കൊപ്പം യുവതി നജ്മയുടെ അടുത്തെത്തിയതെന്ന് പറയുന്നു.മന്ത്രവാദിനി നജ്മയുടെ വീട്ടില്‍ വെച്ചായിരുന്നു ഹോമം നടത്തിയിരുന്നത്. മണ്‍കലത്തില്‍ കുന്തിരിക്കവും ഊദും നിറച്ച് മണ്ണെണ്ണ ഒഴിച്ച് പുകയുണ്ടാക്കുകകയും ഈ പുക ഷെമീനയുടെ ശരീരത്തില്‍ കയറിക്കൂടിയ പിശാചിനെ ഇറക്കുമെന്നുമായിരുന്നു മന്ത്രവാദിനി നജ്മയുടെ വാദം.ഹോമം നടത്തുന്ന മണ്‍കലത്തില്‍ മണ്ണെണ്ണയ്ക്ക് പകരം പെട്രോള്‍ ഒഴിക്കുകയായിരുന്നു. ഇതോടെ തീ ആളിക്കത്തുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top