മത്സ്യം വിറ്റ് പഠനം നടത്തുന്ന മനീഷ അപകടത്തില്‍ മരിച്ചു

പറവൂര്‍: മത്സ്യക്കച്ചവടം നടത്തി പഠനവും വീട്ടുകാര്യങ്ങളും നിര്‍വഹിച്ച് വരികയായിരുന്ന യുവതി വാഹനാപകടത്തില്‍ ദാരുണമായി മരണപ്പെട്ടു. വലപ്പാട് കോതകുളം പതിശേരി ജയസേനന്റെ മകള്‍ മനീഷ(25)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഏങ്ങണ്ടിയൂര്‍ കടയമാര്‍ വീട്ടില്‍ അഭിമന്യു(50)വിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സുഹൃത്തും സിഐടിയു തൊഴിലാളിയുമായ അഭിമന്യുവിനൊപ്പം സ്‌കൂട്ടറില്‍ വരുമ്പോഴാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ ദേശിയ പാതയില്‍ മുനമ്പം കവലയ്ക്കും ആലുമ്മാവിനുമിടയില്‍ അപകടം സംഭവിച്ചത്. അഭിമന്യുവിന് പാസ്‌പോര്‍ട്ട് എടുക്കാന്‍ എറണാകുളത്ത് പോയി മടങ്ങി വരുന്ന വഴിയാണ് അപകടം സംഭവിച്ചത്.

മനീഷ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ടോറസ് ലോറി തട്ടി വണ്ടിക്കടിയിലേക്ക് വീഴുകയായിരുന്നു. തലയിലൂടെ ലോറി കയറി ഇറങ്ങി. അഭിമന്യു എതിര്‍വശത്തേക്ക് വീണു. മനീഷ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അമ്മ;മണി. സഹോദരിമാര്‍: അനീഷ, മനീഷ.

ബിഎ ബിരുദമുള്ള മനീഷയും എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ വാടാനപ്പള്ളി മേപ്പറമ്പില്‍ കൊച്ചയ്യപ്പന്റെ മകള്‍ പ്രിയയും ചേര്‍ന്നാണ് മീന്‍കച്ചവടം നടത്തുന്നത്. പ്രിയ ബാംഗ്ലൂരില്‍ പഠിക്കാന്‍ പോയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top