കോഴിക്കോട് വീണ്ടും എം കെ രാഘവന്‍; വടകരയില്‍ ഷാഫി പറമ്പില്‍

പതിനെട്ടാമത് ഇന്ത്യന്‍ പാര്‍ലിമെന്റില്‍ കോഴിക്കോടിനെ എം കെ രാഘവനും വടകരയെ ഷാഫി പറമ്പിലും പ്രതിനിധീകരിക്കും. വന്‍ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ ഇരുവരും തെരെഞ്ഞെടുക്കപ്പെട്ടത്; രാഘവന്റെ ഭൂരിപക്ഷം 1,46,176 ഉം ഷാഫിയുടേത് 1,14,506 ഉം.

കോഴിക്കോട് സി പി ഐ എം സ്ഥാനാര്‍ഥി എളമരം കരീം 374245 വോട്ടുകളും വടകരയില്‍ കെ കെ ശൈലജ (സി പി ഐ എം) 443022 വോട്ടുകളും നേടി.

രാവിലെ എട്ടിനു വോട്ട് എണ്ണിത്തുടങ്ങിയത് മുതല്‍ കോഴിക്കോട് എം കെ രാഘവനും വടകരയില്‍ ഷാഫി പറമ്പിലും മുന്നിലായിരുന്നു. കൃത്യമായ ഇടവേളകളില്‍ ഇരുവരും ഭൂരിപക്ഷം ഉയര്‍ത്തികൊണ്ടിരുന്നു.

കോഴിക്കോട് ബി ജെ പി യുടെ എം ടി രമേഷ് 180666 വോട്ടുകളും വടകരയില്‍ ബി ജെ പിയുടെ തന്നെ പ്രഫുല്‍ കൃഷ്ണ 111979 വോട്ടുകളും നേടി.

സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയ വോട്ടുകള്‍

കോഴിക്കോട് ലോക്‌സഭ മണ്ഡലം

എം കെ രാഘവന്‍-520421

എളമരം കരീം-374245

എം ടി രമേഷ്-180666

അറമുഖന്‍ (ബിഎസ്പി)-1715

അരവിന്ദാക്ഷന്‍ നായര്‍ എം കെ (ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടി)-1305

ഡോ. എം ജ്യോതിരാജ് (എസ് യു സി ഐ)-653

അബ്ദുല്‍ കരീം-287

അബ്ദുല്‍ കരീം-541

അബ്ദുല്‍ കരീം കെ-293

എന്‍ രാഘവന്‍-782

രാഘവന്‍-1096

ടി രാഘവന്‍-1018

സുഭ-712

വടകര ലോക്‌സഭ മണ്ഡലം

ഷാഫി പറമ്പില്‍-557528

കെ കെ ശൈലജ-443022

പ്രഫുല്‍ കൃഷ്ണ-111979

കുഞ്ഞിക്കണ്ണന്‍ പയ്യോളി-869

മുരളീധരന്‍-269

ശൈലജ പി-326

ഷാഫി-422

ഷാഫി ടി പി-3764

ശൈലജ-680

കെ കെ ശൈലജ-1179.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top