പ്രണയിതാക്കളെന്ന് തെറ്റിദ്ധരിച്ച് രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരങ്ങള്‍ക്കു നേരെ ക്രൂര മര്‍ദനം

ഭോപ്പാല്‍: പ്രണയികളെന്ന് തെറ്റിദ്ധരിച്ച് സഹോദരീ സഹോദരന്മാരെ ക്രൂരമായി ഒരു സംഘം മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലാണ് സംഭവം. സഹോദരങ്ങള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തത്.

രക്ഷാബന്ധന്‍ ദിനത്തിലാണ് വിദ്യാര്‍ത്ഥിയായ അതുല്‍ ചൗധരിക്കും സഹോദരിക്കും നേരെ ആക്രമണം നടന്നത്. ഇരുവരെയും ഒരു സംഘം മര്‍ദിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. അതുല്‍ ചൗധരിയും സഹോദരിയും സതായ് റോഡിലെ ക്ഷേത്രത്തിന് സമീപമുള്ള കടയില്‍ നില്‍ക്കുകയായിരുന്നു. പ്രതികള്‍ അവിടെ വെച്ചാണ് സഹോദരങ്ങളെ ആക്രമിച്ചത്.

പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് എസ്പി പറഞ്ഞു. പട്ടികജാതി, പട്ടിക വര്‍ഗ്ഗത്തിനെതിരായ അതിക്രമം തടയുന്ന നിയമ പ്രകാരമാണ് കേസെടുത്തത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും തുടര്‍ നടപടിയെടുക്കുമെന്നും എസ്പി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top