കോഴിക്കോട്: കട്ടിപ്പാറ കാക്കണഞ്ചേരിയില്‍ ആദിവാസി വീട്ടമ്മയുടെ മരണം കൊലപാതകം. രാജഗോപാലിന്റെ ഭാര്യ ലീലയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സഹോദരീ ഭര്‍ത്താവ് രാജനാണ് പ്രതി. രാജന്റെ സുഹൃത്തുക്കള്‍ നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്.
ലീലയുടെ മകന്‍ വേണുവിനെ കൊലപ്പെടുത്തിയതും രാജനാണ്. ഈ മാസം 17 നാണ് ലീലയെ കാണാതായത്. ഈ കേസില്‍ ജയിലില്‍ ആയിരുന്ന രാജന്‍ ഒരുമാസം മുമ്പാണ് കോളനിയില്‍ തിരികെ എത്തിയത് എന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിധീഷ് പറഞ്ഞു. കേസില്‍ തിരിച്ചെത്തിയ ശേഷം രാജന്‍ ലീലയുടെ കുടുംബവുമായി അടുപ്പം പുലര്‍ത്തിയിരുന്നു.
ലീലയെ മരിച്ച നിലയില്‍ കാണപ്പെടുന്നതിന്റെ 20 ദിവസം മുമ്പ് ലീലയും ഭര്‍ത്താവ് രാജഗോപാലനും സഹോദരി ഭര്‍ത്താവ് രാജനും ഉള്‍പ്പടെ അഞ്ചുപേരാണ് പ്രദേശത്തെ അമരാട്മല കയറിയത്. വനവിഭവങ്ങള്‍ ശേഖരിക്കാനാണ് ഇവര്‍ മലകയറിയതെന്നാണ് കോളനിയില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ ലീല കൂടെ ഇല്ലായിരുന്നു. പക്ഷെ ഈ വിവരം ലീലയുടെ ഭര്‍ത്താവ് മറച്ച് വെച്ചു. ഏതാനും ദിവസങ്ങള്‍ക്ക് ഷം കോളനിയില്‍ എത്തിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിധീഷാണ് ലീല കോളനിയില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലിലാണ് ലീലയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ലീലയുടെ ഭര്‍ത്താവും സഹോദരി ഭര്‍ത്താവും ഉള്‍പ്പടെയുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




