പാലാ ചേര്‍പ്പുങ്കലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റില്‍ നിന്നാണ് ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദഹേം കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനി അഞ്ജു ഷാജിയാണ് മരിച്ചത്.
ശിനായാഴ്ച പരീക്ഷക്ക് കോപ്പിയടിച്ചെന്ന് ആരോപിച്ച് കുട്ടിയെ കോളേജ് അധികൃതര്‍ പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് ഇറക്കിവിട്ടത്. ഇനിയുള്ള പരീക്ഷകള്‍ എഴുതിക്കില്ലെന്നും കോളേജ് അധികൃതര്‍ കുട്ടിയോട് പറഞ്ഞിരുന്നു. കുട്ടി വൈകീട്ടും വീട്ടിലെത്താതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. ഇന്നലെ ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളേജിന് സമീപത്തു നിന്നും കുട്ടിയുടെ ബാഗ് കണ്ടെത്തിയിരുന്നു. പാലത്തില്‍ നിന്ന് ചാടിയതാകാം എന്നാണ് നിഗമനം.
കുട്ടി നന്നായി പഠിക്കുന്നതായിരുന്നുവെന്നും ഒരുകാരണവശാലും കോപ്പിയടിക്കില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. പരീക്ഷാ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിച്ചതായും കുടുംബം ആരോപിച്ചു.
സംഭവത്തില്‍ ആരോപണ വിധേയരായ ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് കോളേജ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.




