താനൂര്‍ നടക്കാവ് ജുമാമസ്ജിദ് ഉടന്‍ തുറക്കില്ല

താനൂര്‍: ജൂണ്‍ 8 മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളുടെ അടിസ്ഥാനത്തില്‍ ആരാധനാലയങ്ങള്‍ തുറക്കാമെന്നുള്ള അറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും കൊറോണ പശ്ചാത്തലത്തില്‍ താനൂരിലെ വലിയ മഹല്ലായ നടക്കാവ് ജുമാമസ്ജിദ് തുറക്കില്ലെന്ന് പള്ളി കമ്മിറ്റി അറിയിച്ചു.

നിലവിലെ സാമൂഹിക അന്തരീക്ഷം കണക്കിലെടുത്ത് സമൂഹത്തോടുളള കടമ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം എടുത്തതെന്ന് ഭാരവാഹികളായ അബൂബക്കര്‍, ബാവഹാജി, സിവി സുബൈര്‍, ഒ ജബ്ബാര്‍, യുവി ഷരീഫ്, കെസി ബാബു തുടങ്ങിയവര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top