
ഫയല്‍ ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങനെ കണ്ടെത്തി. മൃഗശാലയില്‍ നിന്നു തന്നെയാണ് കണ്ടെത്തിയത്. മൃഗശാലയിലെ കാട്ടുപോത്തിന്റെ കൂടിന് സമീപത്തുള്ള മരത്തില്‍ നിന്നാണ് കുരങ്ങനെ ജീവനക്കാര്‍ കണ്ടെത്തിയത്.
മരത്തിന് മുകളിലുള്ള കുരങ്ങനെ പിടിക്കാനുള്ള ശ്രമം തുടരുകയാണ്. തിരുപ്പതിയില്‍ നിന്നും കൊണ്ടുവന്ന പെണ്‍കുരങ്ങാണ് ചാടിപ്പോയത്.
മൃഗശാലയില്‍ കൊണ്ടുവന്നിട്ടുള്ള പുതിയ മൃഗങ്ങളെ സന്ദര്‍ശകര്‍ക്ക് കാണാനായി തുറന്നിടുന്നതിന് മുന്നെ കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങന്‍ ചാടിപ്പോയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




