Section

malabari-logo-mobile

കണ്ണൂരില്‍ കാണാതായ പെണ്‍കുട്ടികളെ തിരൂരില്‍ കണ്ടെത്തി

HIGHLIGHTS : കണ്ണൂര്‍:  കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ തിരൂരില്‍ നിന്ന് കണ്ടെത്തി.

കണ്ണൂര്‍:  കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ തിരൂരില്‍ നിന്ന് കണ്ടെത്തി.

പാനൂര്‍ കുന്നോത്തുപറമ്പ് സ്വദേശിനി സയനയെയും, ദ്യശ്യയേയുമാണ് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായത്. തിങ്കളാഴ്ച ഇവര്‍ പതിവുപോലെ ലാബ് ടെക്‌ന്യീഷ്യന്‍ കോഴ്‌സ പഠിക്കുന്ന കോളേജിലേക്ക് പോയതായിരുന്നു. രാത്രിയായിട്ടും തിരിച്ചെത്താതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന പോലീസ് മൊബൈല്‍ ഫോണ്‍ ട്രെയിസ് ചെയ്തപ്പോള്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്ത് ടവര്‍ലൊക്കേഷന്‍ കണ്ടു. പിന്നീട് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി. തുടര്‍ന്ന പോലീസും വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന വാര്‍ത്ത പുറത്തുവിട്ടിരുന്നു.
പോലീസ് അന്വേഷണം തുടരുന്നതിനിടെ തിരൂരിലെ ഒരു കടയുടെ മുന്നിലുള്ള സിസിടിവിയില്‍ ഇവരുടെ ദ്യശ്യം പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടത്തിയത്.

sameeksha-malabarinews

ഇരുവരും കടുത്ത സൗഹൃദത്തിലായിരുന്നു. വീട്ടിലെത്തിയാലും ഇവര്‍തമ്മില്‍ മണിക്കുറുകളോളം ഫോണില്‍ സംസാരിക്കുമായിരുന്നു. ഇത് വീട്ടുകാര്‍ എതിര്‍ത്തിരുന്നു.ദൃശ്യയുടെ വിവാഹം തീരുമാനിച്ചിരിക്കുകയാണ് ഇതാണ് ഇവര്‍ പെട്ടന്ന് നാടുവിട്ടുപോകാനുള്ള തീരുമാനത്തില്‍ കലാശിച്ചതെന്നാണ് സൂചന

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!