കൊണ്ടോട്ടിയില്‍ മിന്നലേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു;രണ്ടു പേര്‍ക്ക് പരിക്ക്

മലപ്പുറം:കൊണ്ടോട്ടിയില്‍ മിന്നലേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കൈതക്കോട് സ്വദേശി പുല്ലിതൊടി അലവിയുടെ മകള്‍ ഫാത്തിമ ഫര്‍സാന(15)യാണ് മരിച്ചത്. കൊണ്ടോട്ടി കൊട്ടുകര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ട മൂന്ന് കുട്ടികളും. ഫാത്തിമ ഫര്‍സാന ഈ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

വൈകീട്ട് സ്‌കൂള്‍വിട്ട് വീട്ടേലക്ക് പോകുന്നതിനിടയിലാണ് മിന്നലേറ്റത്. മിന്നലേറ്റവരില്‍ രണ്ടുപേരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top