താനൂര്‍ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം മന്ത്രി വി അബ്ദുറഹ്‌മാന്‍ നാടിനു സമര്‍പ്പിച്ചു

താനൂര്‍ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. 40 ലക്ഷം രൂപ എംഎല്‍എ ഫണ്ടും 30 ലക്ഷം രൂപ എന്‍ യു എച്ച് എം ഫണ്ടുമടക്കം 70 ലക്ഷം രൂപ ചെലവില്‍ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.

നഗരസഭ ചെയര്‍മാന്‍ പി.പി ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ താനൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സി. കെ സുബൈദ സ്വാഗതം പറഞ്ഞു.

താനൂര്‍ അര്‍ബന്‍ പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി നിതീഷ് പദ്ധതി വിശദീകരിച്ചു. മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ഗിരിജ ടീച്ചര്‍, സംഘാടകസമിതി കെ എന്‍ ജനചന്ദ്രന്‍, വിവിധ ആരോഗ്യപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top