HIGHLIGHTS : Minister Saseendran inaugurated the Varnakudaram at Maruthur LP

മരുതൂര്‍ ഗവ. എല്‍ പി സ്‌കൂളില്‍ ഒരുക്കിയ വര്‍ണ്ണക്കൂടാരത്തിന്റെയും നവീകരിച്ച ക്ലാസ് മുറിയുടെയും പുതുതായി നിര്‍മ്മിച്ച ശുചിമുറികളുടെയും ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു.
സര്‍വ്വ ശിക്ഷ കേരളയുടെ 10 ലക്ഷം രൂപ ഉപയോഗിച്ചാണ് വര്‍ണ്ണക്കൂടാരം ഒരുക്കിയത്.കുരുന്നുകള്‍ക്ക് കണ്ടും കേട്ടും അറിഞ്ഞും വളരാനായി പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന പദ്ധതിയാണ് വര്‍ണ്ണക്കൂടാരം. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീപ്രൈമറികളാണ് വര്‍ണ്ണക്കൂടാരത്തിലൂടെ ലക്ഷ്യമിടുന്നത്.
കൊയിലാണ്ടി നഗരസഭ 2023 – 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവിലാണ് സ്‌കൂള്‍ നവീകരണം. രണ്ട് ലക്ഷം രൂപ ചെലവിലാണ് ശുചിമുറി നിര്‍മ്മാണം.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ ഇന്ദിര ടീച്ചര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ എം പ്രമോദ്, ജമാല്‍ മാസ്റ്റര്‍, ആര്‍ കെ കുമാരന്‍, ഹെഡ്മിസ്ട്രസ് നഫീസ ടീച്ചര്‍, സിആര്‍സി കോര്‍ഡിനേറ്റര്‍ കെ ഇ അഷ്‌റഫ്, പിടിഎ പ്രസിഡന്റ് പത്മേഷ്, എംപിടിഎ ചെയര്‍പേഴ്‌സന്‍ സനില, വിവിധ സംഘടന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു