Section

malabari-logo-mobile

‘മരക്കാര്‍’ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണം; ആവശ്യവുമായി മന്ത്രി സജി ചെറിയാന്‍

HIGHLIGHTS : 'Marakkar' should be released in theaters; Minister Saji Cherian with the demand

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബികടലിന്റെ സിംഹം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി മന്ത്രി സജി ചെറിയാന്‍. ഫിലീം ചേംബറുമായി നടത്തിയ ചര്‍ച്ചയിലാണ് സജി ചെറിയാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 15 ദിവസമെങ്കിലും തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നാണ് മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചത്.

ഒടിടി റിലീസിനൊരുങ്ങുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ മരക്കാര്‍ സിനിമ തിയേറ്റര്‍ റിലീസ് ചെയ്യണമെങ്കില്‍ നിരവധി ആവശ്യങ്ങളാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. തിയേറ്ററുടമകള്‍ അഡ്വാന്‍സ് തുക നല്‍കണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകള്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യം മുന്നോട്ടുവെക്കുന്നുണ്ട്. ഇതോടൊപ്പം സിനിമാപ്രദര്‍ശനവും ആയി ബന്ധപ്പെട്ട മിനിമം ഗ്യാരണ്ടി വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചു.

sameeksha-malabarinews

ഓരോ തിയേറ്റര്‍ ഉടമകളും ലക്ഷക്കണക്കിന് രൂപയാണ് അഡ്വാന്‍സ് നല്‍കേണ്ടത്. ഈ തുക തിയേറ്റര്‍ ഉടമകള്‍ക്ക് നഷ്ടം വന്നാല്‍ തിരികെ നല്‍കില്ല. എന്നാല്‍ തിയേറ്റര്‍ ലാഭം ഉണ്ടായാല്‍ ഇതിന്റെ ഷെയര്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടിരുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN

error: Content is protected !!