Section

malabari-logo-mobile

ഇടുക്കി – ചെറുതോണി അണക്കെട്ടുകൾ ഡിസംബർ 31 വരെ സന്ദർശർക്കായി തുറന്നുനൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

HIGHLIGHTS : Minister Roshi Augustine said that the Idukki-Cheruthoni dams will be opened for visitors till December 31.

തൊടുപുഴ: ക്രിസ്മസ് – പുതുവത്സര അവധികൾ പ്രമാണിച്ച് ഇടുക്കി – ചെറുതോണി അണക്കെട്ടുകൾ ഡിസംബർ 31 വരെ സന്ദർശർക്കായി തുറന്നുനൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.

രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുമണിവരെയാണ് പാസ് അനുവദിക്കുക. അണക്കെട്ടിലെ സാങ്കേതിക പരിശോധനകൾ നടക്കുന്നതിനാൽ ബുധനാഴ്ച ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് സന്ദർശനത്തിന് അനുമതിയുണ്ടാകില്ല. അണക്കെട്ടിന്റെറെ സുരക്ഷ കണക്കിലെടുത്ത് മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നിരോധനമുണ്ട്.

sameeksha-malabarinews

സുരക്ഷാഭീഷണി നിലനിൽക്കുന്നതിനാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അണക്കെട്ടിലേക്ക് സന്ദർശകരെ അനുവദിച്ചിരുന്നില്ല. ജില്ലാ കളക്ടർ കഴിഞ്ഞ 1 ദിവസം കെഎസ്ഇബി ഡാം സേഫ്റ്റി, ജില്ലാ പൊലീസ് അധികാരി എന്നിവരുടെ പ്രത്യേക യോഗം വിളിച്ചു ചേർത്തിരുന്നു. ആവശ്യമായ ക്രമീകരണങ്ങൾ നടത്താനുള്ള നിർദേശം നൽകുകയും ചെയ്തു.

ക്രിസ്മസ് – പുതുവത്സര വേളയിൽ ഇടുക്കിയിലെത്തുന്ന സന്ദർശകരുടെ തിരക്കും ടൂറിസം രംഗത്തെ ഇടുക്കിയുടെ പ്രാധാന്യവും പരിഗണിച്ച് വൈദ്യുതി വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് അണക്കെട്ടിലേക്ക് സന്ദർശകരെ കടത്തിവിടാനുള്ള പ്രത്യേക അനുമതി നൽകിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!