മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനര്‍ നിര്‍മാണ പദ്ധതി; തവനൂര്‍ മണ്ഡലത്തില്‍ പള്ളിപ്പടി – ആനപ്പടി റോഡ് മന്ത്രി കെ.ടി ജലീല്‍ നാടിന് സമര്‍പ്പിച്ചു

തവനൂര്‍ : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനര്‍ നിര്‍മാണ ഫണ്ടുപയോഗിച്ച് പണി പൂര്‍ത്തീകരിച്ച പള്ളിപ്പടി – ആനപ്പടി റോഡിന്റെയും തവനൂര്‍ മണ്ഡലത്തില്‍ പള്ളിപ്പടിയില്‍ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിച്ചു.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനര്‍ നിര്‍മാണ ഫണ്ടില്‍ നിന്നും 12 ലക്ഷം ഉപയോഗിച്ചാണ് പള്ളിപ്പടി – ആനപ്പടി റോഡിന്റെ പണി പൂര്‍ത്തീകരിച്ചത്.

തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് വി. ശാലിനി ചടങ്ങില്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉഷ, തൃപ്രങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ഫുഖാര്‍, വാര്‍ഡ് മെമ്പര്‍മാരായ രമ്യ സജിത്, അനിരുദ്ധന്‍ വി.പി എന്നിവര്‍ പങ്കെടുത്തു.

 

 

 

 

 

Share news
error: Content is protected !!
Scroll to Top