Section

malabari-logo-mobile

മന്ത്രി ഡോ. ആര്‍. ബിന്ദു 18-ന് സര്‍വകലാശാലാ കാമ്പസില്‍;എട്ട് പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍

HIGHLIGHTS : Minister Dr. R. Bindu 18 on the University campus

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നിര്‍മിച്ച പുതിയ ഡേ കെയറിന്റെയും ത്രിഗുണ സെന്‍ അറീനയുടെയും സസ്യോദ്യാനത്തിലെ നവീകരിച്ച നീന്തല്‍ക്കുളത്തിന്റെയും ഉള്‍പ്പെടെ എട്ട് പദ്ധതികള്‍ ജൂണ്‍ 18-ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.

ഹ്യൂമാനിറ്റീസ് ബ്ലോക്ക്, സെന്റര്‍ കോമ്പോസിറ്റ് ബ്ലോക്ക് എന്നിവയുടെ രണ്ടാംനില, കെമിസ്ട്രി പഠനവകുപ്പിന്റെ സ്ഥലസൗകര്യം വര്‍ധിപ്പിക്കല്‍, ദേശീയപാതയോരത്ത് ചെട്ട്യാര്‍മാടിന് സമീപം കാമ്പസ് ഭൂമിയില്‍ നിര്‍മിക്കുന്ന ഐക്കോണിക് കെട്ടിടത്തിന്റെയും ഭരണകാര്യാലയത്തിലേക്കുള്ള നടപ്പാത, റോഡ്, മഴവെള്ള സംഭരണത്തിനുള്ള കുളം എന്നിവയുടെയും പ്രവൃത്തി ഉദ്ഘാടനങ്ങളുമാണ് മന്ത്രി നിര്‍വഹിക്കുക.

sameeksha-malabarinews

സര്‍വകലാശാലാ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ രാവിലെ 10.30-നാണ് ചടങ്ങ്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിക്കും. സിന്‍ഡിക്കേറ്റംഗങ്ങള്‍ പങ്കെടുക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!