HIGHLIGHTS : Minister directs to provide medical assistance to Bindu, who suffers from cerebral palsy
കൊണ്ടോട്ടി :ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിച്ച ബിന്ദുവിന് ചികിത്സാ സഹായവും ഫിസിയോ തെറാപ്പിയും ലഭ്യമാക്കാന്‍ മന്ത്രി വി. അബ്ദുറഹ്‌മാന്റെ നിര്‍ദ്ദേശം. സാമ്പത്തിക പ്രയാസം മൂലം ആറുമാസത്തോളമായി ചികിത്സ മുടങ്ങിയ ബിന്ദുവും ഭര്‍ത്താവ് സജീഷും കൊണ്ടോട്ടി താലൂക്ക് പരാതി പരിഹാര അദാലത്തില്‍ പരാതിയുമായി എത്തുകയായിരുന്നു. അനുഭാവപൂര്‍വം പരാതി പരിഗണിച്ച മന്ത്രി ഉടന്‍ പരിഹാരം കാണാന്‍ ഡി. എം. ഒ. ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
അസുഖ ബാധിതയായി കിടപ്പിലായിരുന്ന ബിന്ദു കുറേക്കാലത്തെ ചികിത്സയ്ക്ക് ശേഷമാണ് എഴുന്നേറ്റിരിക്കുകയും ചലനശേഷി വീണ്ടെടുക്കുകയും ചെയ്തത്. തുടര്‍ചികിത്സക്കുള്ള സാധ്യതയാണ് മന്ത്രിയുടെ ഉറപ്പില്‍ തെളിഞ്ഞത്.