മിനിമം മാര്‍ക്ക് വിജ്ഞാപനമിറങ്ങി; ഓള്‍ പാസ് ഇനിയില്ല

തിരുവനന്തപുരം: സംസ്ഥാന സിലബസില്‍ സ്‌കൂള്‍ പരീക്ഷകളില്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി. എട്ട്, ഒമ്പത് ക്ലാസ്സുകളില്‍ ഓള്‍ പാസ്സ് ഉണ്ടാകില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനമിറക്കി. വിജയിക്കാന്‍ 30 ശതമാനം മാര്‍ക്ക് വേണം. പത്താം ക്ലാസ്സില്‍ ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് ലഭിച്ചങ്കിലേ വിജയിക്കൂ.

ആദ്യഘട്ടമായി ഈ വര്‍ഷം എട്ടാം ക്ലാസ്സില്‍ മിനിമം മാര്‍ക്ക് നടപ്പാക്കും. മിനിമം മാര്‍ക്ക് കിട്ടാത്തവര്‍ക്ക് ബ്രിഡ്ജ് കോഴ്സ് നടത്തും. കോഴ്സിന് ശേഷം രണ്ടാഴ്ചക്കുള്ളില്‍ ഇവര്‍ക്ക് പുനഃപരീക്ഷയുണ്ടാകും. അടുത്ത വര്‍ഷം ഒമ്പതിലും മിനിമം മാര്‍ക്ക് പ്രാബല്യത്തില്‍ വരും. 2026—27ല്‍ എസ്എസ്എല്‍സി പരീക്ഷയിലും ഇത് ബാധകമാക്കും.

മെയ് 28ന് നടന്ന വിദ്യാഭ്യാസ കോണ്‍ക്ലേവിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് തീരുമാനം. നിരന്തര മൂല്യനിര്‍ണയത്തില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നതിനും മെറിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡം പുറപ്പെടുവിക്കും. ഇതിന്റെ ആദ്യ പടിയായി ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടി രൂപീകരിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top