ബുദ്ധദേവ് ഭട്ടാചാര്യയുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ച പകരും

കൊല്‍ക്കത്ത: അന്തരിച്ച മുതിര്‍ന്ന സിപിഐ എം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ച പകരും. ഒരു സ്ത്രീക്കും ഒരു പുരുഷനും ബുദ്ധദേവ്‌ന്റെ കോര്‍ണിയകള്‍ വച്ചുപിടിപ്പിച്ചതായി റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താല്‍മോളജിയില്‍ (ആര്‍ഐഒ) ഡയറക്ടര്‍ അസിം കുമാര്‍ ഘോഷ് അറിയിച്ചു.

വ്യാഴം രാവിലെ ദക്ഷിണ കൊല്‍ക്കത്തയിലെ പാം അവന്യുവിലുള്ള വസതിയിലായിരുന്നു ബുദ്ധദേവിന്റെ അന്ത്യം. ആര്‍ഐഒയില്‍ നിന്ന് ഡോക്ടര്‍മാരെത്തി കണ്ണുകള്‍ നീക്കം ചെയ്തു. ബുദ്ധദേബിന്റെ മൃതദേഹം വെള്ളിയാഴ്ച നീല്‍രത്തന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് വൈദ്യപഠനത്തിന് കൈമാറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top