
പാലക്കാട്: ചിറ്റൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട. കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയിലായി. അങ്ങാടിപ്പുറം സ്വദേശികളായ ജംഷാദ്, അബ്ദുല്ല എന്നിവരെയാണ് ചിറ്റൂര്‍ പൊലീസ് പിടികൂടിയത്. മൂന്ന് കോടി രൂപയുടെ കഴല്‍പ്പണമാണ് പിടിച്ചെടുത്തത്.
തമിഴ്‌നാട്ടില്‍ നിന്നു മലപ്പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു പണം. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
ചിറ്റൂര്‍ താലൂക്ക് ആശുപത്രിയുടെ മുന്നില്‍ എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. പണം കടത്തിക്കൊണ്ടു വന്ന കാറും രഹസ്യ അറകളിലായി സൂക്ഷിച്ച പണവും പൊലീസ് പിടിച്ചെടുത്തു.
കേരള- തമിഴ്‌നാട് അതിര്‍ത്തി വഴി കുഴല്‍പ്പണമെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്നു പൊലീസ് വ്യക്തമാക്കി. ഇവരുള്‍പ്പെട്ട ഹവാല സംഘത്തെക്കുറിച്ചുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




