Section

malabari-logo-mobile

മിനി സ്‌കേര്‍ട്ട് നിരോധിച്ചു; പെണ്‍കുട്ടികള്‍ നഗ്നരായി ക്ലാസിലെത്തി

HIGHLIGHTS : ഇറക്കം കുറഞ്ഞ സ്‌കേര്‍ട്ടും ഇറുകിയ ഉടുപ്പും ധരിച്ച് ക്ലാസുകളില്‍ എത്താന്‍ പാടില്ല എന്ന യൂണിവേഴ്‌സിറ്റിയുടെ

studensഇറക്കം കുറഞ്ഞ സ്‌കേര്‍ട്ടും ഇറുകിയ ഉടുപ്പും ധരിച്ച് ക്ലാസുകളില്‍ എത്താന്‍ പാടില്ല എന്ന യൂണിവേഴ്‌സിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനികള്‍ പൂര്‍ണ നഗ്നരായി ക്ലാസ് റൂമിലെത്തി. ഹംഗറിയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാപോസ്വാറിന്റെ അധികാരികളുടെ കര്‍ക്കശമായ തീരുമാനത്തെയാണ് നഗ്നത സമരായുധമാക്കി വിദ്യാര്‍ത്ഥിനികള്‍ വെല്ലുവിളിച്ചത്.

ഡ്രസ് കോഡിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് പിന്‍തുണയുമായി അധ്യാപകരുമെത്തി. ചില വിദ്യാര്‍ത്ഥികള്‍ പേരിന് അടിവസ്ത്രമെങ്കിലും ധരിച്ചിരുന്നെങ്കിലും കൂടുതല്‍ പേരും പരിപൂര്‍ണ നഗ്നരായാണ് സമരത്തിനായെത്തിയത്.

sameeksha-malabarinews

മിനി സ്‌കേര്‍ട്ടും ഉടുപ്പും മാത്രമല്ല അമിത മേക്കപ്പും തലമുടിയിലെ ഫാഷനും എന്തിന് നഖം വളര്‍ത്തുന്നതുപോലും ഇവിടെ നിരോധിച്ചിരുന്നു. പുതിയ ഡ്രസ് കോഡ് പിന്‍വലിക്കുന്നതുവരെ സമരം നടത്താനാണ് വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!