ആവേശത്തിരയിളക്കി പാലത്തിങ്ങലില്‍ പോത്തുപൂട്ട് മത്സരം

പരപ്പനങ്ങാടി.: പാലത്തിങ്ങല്‍ നകരയില്‍ നടന്ന പോത്തുപൂട്ടുമത്സരം കണികളില്‍ ആവേശത്തിരയിളക്കി.

pothu poottuപരപ്പനങ്ങാടി.: പാലത്തിങ്ങല്‍ നകരയില്‍ നടന്ന പോത്തുപൂട്ടുമത്സരം കണികളില്‍ ആവേശത്തിരയിളക്കി. പാലത്തിങ്ങല്‍ പിസി ബാവയുടെ കണ്ടത്തിലാണ് പൗരസമിതി പാട്ടശ്ശേരി കുഞ്ഞാമുഹാജി സ്മാരക ട്രോഫിക്കു വേണ്ടിയുള്ള പോത്തുപൂട്ട് മത്സരം നടത്തിയത്..

പാലക്കാട് മലപ്പുറം ജില്ലകളില്‍ നിന്നുള്ള 39 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ കാരക്കാട് സ്വദേശി നേന്ത്രത്തൊടി അബദ്ല്‍ ഗഫൂറിന്റെ കന്നുകളാണ് ന്നൊം സ്ഥാനം നേടിയത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കന്നുകള്‍ക്ക്് തന്നയാണ് മൂന്നും അഞ്ചാസ്ഥാനവും നേടിയത്. മഞ്ചേരി വാണിയംകുളം സ്വദേശി പരിയുടെ കന്നുകള്‍്ക്കാണ് രണ്ടാം സ്ഥാനം.

മത്സരം മുന്‍ എഎല്‍എ കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയതു. പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി അബദുറഹിമാന്‍ കുട്ടി അധ്യക്ഷം വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ ജമാല്‍ സമ്മാനദാനം നടത്തി.