Section

malabari-logo-mobile

നടന്‍ സുരേഷ് ഗോപിക്കെതിരെ നടിയുടെ പരാതി

HIGHLIGHTS : നടന്‍ സുരേഷ് ഗോപിക്കെതിരെ നടി മിനു കുര്യന്‍ പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. നടിയോട് അപമര്യാദയായി സംസാരിച്ചു എന്ന് കാണിച്ചാണ് നടി ചെന്നൈ പോലീസിന് പ...

minu-kurian-111നടന്‍ സുരേഷ് ഗോപിക്കെതിരെ നടി മിനു കുര്യന്‍ പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. നടിയോട് അപമര്യാദയായി സംസാരിച്ചു എന്ന് കാണിച്ചാണ് നടി ചെന്നൈ പോലീസിന് പരാതി നല്‍കിയിരിക്കുന്നത്.

മിനു കുര്യന്റെ കാര്‍ ഡ്രൈവറുമായുള്ള പ്രശ്‌നത്തിന്റെ പേരിലാണ് താരങ്ങള്‍ ഏറ്റുമുട്ടിയത്. മിനു കുര്യന്‍ തന്റെ ഡ്രൈവര്‍ക്ക് ആറ് ലക്ഷം രൂപ കടം നല്‍കിയിരുന്നു. എന്നാല്‍ ഇത് മിനുവിന് തിരിച്ചു നല്‍കാതെ ഡ്രൈവര്‍ പിണങ്ങുകയും സുരേഷ് ഗോപിയുടെ ഡ്രൈവറായി പ്രവേശിക്കുകയുമായിരുന്നു.

sameeksha-malabarinews

സുരേഷ് ഗോപിയോട് ഒന്നിച്ച് യാത്ര ചെയ്യുന്ന വേളയില്‍ ഡ്രൈവറെ നടി ഇടക്കിടക്ക് വിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സുരേഷ് ഗോപി കാര്യമനേ്വഷിക്കുകയും പ്രശ്‌നത്തില്‍ ഇടപെടുകയുമായിരുന്നു. താന്‍ നടിക്ക് പണം നല്‍കിയിട്ടും നടി തന്നെ ശല്ല്യപ്പെടുത്തുകയാണെന്നാണ് ഡ്രൈവര്‍ സുരേഷ് ഗോപിയോട് പറഞ്ഞത്.

ഇതേ തുടര്‍ന്ന് സുരേഷ് ഡ്രൈവറെ ന്യായീകരിച്ച് നടിയോട് സംസാരിച്ചത് അവര്‍ക്ക് ഇഷ്ടപ്പെടാതെ വരികയും നടി പോലീസില്‍ സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കുകയുമായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!