മില്‍മ ജീവനക്കാരുടെ പണിമുടക്ക്: ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലേബര്‍ കമീഷണറുമായി മില്‍മ സംയുക്ത ട്രേഡ് യൂണിയന്‍ ചര്‍ച്ച നടത്തും. ജീവനക്കാര്‍ ചൊവ്വാഴ്ചമുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചര്‍ച്ച നടത്തുന്നത്.

തിങ്കള്‍ പകല്‍ 11.30ന് തൊഴില്‍ഭവനിലാണ് ചര്‍ച്ച. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. പുതുക്കിയ ശമ്പള പരിഷ്‌കരണ കരാര്‍ നടപ്പാക്കുക, പ്രൊമോഷന്‍ പോളിസി, സ്റ്റാഫ് പാറ്റേണ്‍ എന്നിവയിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല സമരവും പണിമുടക്കും പ്രഖ്യാപിച്ചിരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top