Section

malabari-logo-mobile

മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍ വില പ്രഖ്യാപിച്ച് മില്‍മ

HIGHLIGHTS : Milma announced additional milk price for dairy farmers in Malabar

കോഴിക്കോട്: മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ മൂന്നു കോടി രൂപ അധിക പാല്‍വില നല്‍കും. മില്‍മ മേഖലാ യൂണിയന് കീഴിലുള്ള ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങളില്‍ ഈ സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ നല്‍കിയ നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് 1.50 രൂപയാണ് അധിക പാല്‍വിലയായി നല്‍കുക. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലെ ക്ഷീര കര്‍ഷകരിലേക്ക് മൂന്ന് കോടി രൂപ വരും ദിവസങ്ങളില്‍ അധിക പാല്‍വിലയായി എത്തിച്ചേരും.

പാല്‍ ഉത്പാദന ചെലവ് ഒരു പരിധി വരെ മറികടക്കുന്നതിനാണ് അധിക പാല്‍ വില പ്രഖ്യാപിച്ചിരിക്കുന്നത്. അധിക പാല്‍വില ക്ഷീര സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നവംബര്‍ 10 മുതല്‍ 20 വരെയുള്ള പാല്‍ വിലയോടൊപ്പം നല്‍കും. ലിറ്ററിന് 1.50 രൂപ കൊടുക്കുമ്പോള്‍, മില്‍മ ക്ഷീരസംഘങ്ങള്‍ക്ക് നല്‍കുന്ന സെപ്റ്റംബര്‍ മാസത്തെ ശരാശരി പാല്‍ വില 46 രൂപ 94 പൈസയാകും.

sameeksha-malabarinews

വിവിധ തരം തീറ്റപ്പുല്ലിനങ്ങള്‍ക്ക് സബ്സിഡി ഇനത്തിലേക്ക് മേഖലാ യൂണിയന്റെ ബജറ്റില്‍ വകയിരുത്തിയ 8 കോടി രൂപ ഇതിനോടകം പൂര്‍ണമായി നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ നല്‍കുന്ന അധിക പാല്‍വില ക്ഷീര കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങാവുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണിയും മാനേജിംഗ് ഡയറക്ടര്‍ ഡോ പി മുരളിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!