HIGHLIGHTS : Mild earthquake felt in Kasaragod
കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനവും അസാധാരണ ശബ്ദവും ഉണ്ടായത്.
ബിരിക്കുളം, കൊട്ടമടല്‍, പരപ്പ ഒടയംചാല്‍, ബളാല്‍, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളില്‍ അഞ്ച് സെക്കന്‍ഡ് നേരം അസാധാരണ ശബ്ദം കേട്ടതായും നാട്ടുകാര്‍ അറിയിച്ചു.
പരപ്പ, മാലോം, നര്‍ക്കിലക്കാട്, പാലംകല്ല് ഭാഗത്തും നേരിയ ചലനം അനുഭവപ്പെട്ടു. തടിയന്‍ വളപ്പ് ഭാഗത്തും ഭൂചലനം ഉണ്ടായി. ചുള്ളിക്കര കാഞ്ഞിരത്തടിയില്‍ പലരും വീട്ടില്‍ നിന്നും പുറത്തേക്ക് ഓടിയതായും റിപ്പോര്‍ട്ടുണ്ട്.
ഭൂചലനത്തില്‍ മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിദഗ്ധ സമിതി ഇന്ന് സംഭവസ്ഥലത്തെത്തി പഠനം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.