Section

malabari-logo-mobile

‘നമ്മൊളൊന്നാണ്’ മുദ്രാവാക്യമുയർത്തി  ‘മിലൻ’ ഇന്ന്സമാപിക്കും.

HIGHLIGHTS : താനൂർ: കേരള ഫോക്ക്‌ലോർ അക്കാദമിയുടെ നേതൃത്ത്വത്തിൽ  കഴിഞ്ഞ പത്തു ദിവസങ്ങളിലായി താനൂരിൽ സംഘടിപ്പിച്ച ദേശീയോത്സവം 'മിലന്' ഇന്ന് സമാപനമാകും. 

താനൂർ: കേരള ഫോക്ക്‌ലോർ അക്കാദമിയുടെ നേതൃത്ത്വത്തിൽ  കഴിഞ്ഞ പത്തു ദിവസങ്ങളിലായി താനൂരിൽ സംഘടിപ്പിച്ച ദേശീയോത്സവം ‘മിലന്’ ഇന്ന് സമാപനമാകും.

പത്ത് ദിനങ്ങളിലായി ഇന്ത്യയുടെ പരിച്ഛേദം താനൂരിൽ അവതരിപ്പിക്കുകയായിരുന്നു ഇതര സംസ്ഥാനങ്ങളിലെ കലാകാരന്മാർ. സുന്ദരമായ ആവിഷ്കരണത്തിലൂടെയും വർണരൂപശബ്ദാദികളിലൂടെയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദൃശ്യകലകളും ശ്രവ്യകലകളും രംഗകലകളും അനുഷ്ഠാനകലകളും ചിത്രകലയും അവതരിപ്പിച്ച കലാകാരന്മാർ ഇന്ന് വൈകീട്ടത്തെ കലാവിരുന്നോടെ താനൂരിനോട് വിട പറയും.

sameeksha-malabarinews

‘ഹം ഏക് ഹെ’  എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടികൾക്ക് തുടക്കമായത്. ദേവധാർ സ്‌കൂളിൽ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം വൈകീട്ട് 5ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. വി. അബ്‌ദുറഹിമാൻ എം.എൽ.എ. അദ്ധ്യക്ഷനാകും. തുടർന്ന് വിവിധ സംസ്ഥാനങ്ങളുടെ കലാ പ്രകടനങ്ങൾ അരങ്ങേറും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!