Section

malabari-logo-mobile

‘ചങ്ങാതി’ ഇതരസംസ്ഥാന തൊഴിലാളി സാക്ഷരത ‘മികവുത്സവം’

HIGHLIGHTS : തിരൂരങ്ങാടി: സംസ്ഥാന സാക്ഷരതാമിഷന്‍ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി നഗരസഭയില്‍ നടപ്പിലാക്കി വരുന്ന 'ചങ്ങാതി' ഇതരസംസ്ഥാന തൊഴിലാളികളുടെ 'ഹമാരിമലയാളം '...

തിരൂരങ്ങാടി: സംസ്ഥാന സാക്ഷരതാമിഷന്‍ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി നഗരസഭയില്‍ നടപ്പിലാക്കി വരുന്ന ‘ചങ്ങാതി’ ഇതരസംസ്ഥാന തൊഴിലാളികളുടെ ‘ഹമാരിമലയാളം ‘സാക്ഷരത പദ്ധതിയുടെ ഭാഗമായി നഗരസഭ ഓഡിറ്റോറിയത്തില്‍ വെച്ച് മികവുത്സവം നടത്തി. ചടങ്ങിന്റെ ഉത്ഘാടനം ചെയര്‍പേഴ്‌സണ്‍ കെ ടി റഹീദ പരീക്ഷാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കി നിര്‍വ്വഹിച്ചു.

വൈസ്‌ചെയര്‍മാന്‍ എം അബ്ദുറഹിമാന്‍കുട്ടി അദ്ധ്യക്ഷം വഹിച്ചു സ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍മാന്‍മാരായ സി പി ഹബീബബഷീര്‍, ഇക്ബാല്‍ കല്ലിങ്ങല്‍, സി പി സുഹറാബി, സാമൂഹ്യപ്രവര്‍ത്തകനായ കൊണ്ടാണത്ത് ബീരാന്‍ ഹാജി, കൗണ്‍സിലര്‍മാരായ വഹീദ ചെമ്പ, ബാബുരാജന്‍ കെ ടി, മുഹമ്മലി സി പി, സെക്രട്ടറി നസീം, സൂപ്രണ്ട് ദീപ, എന്‍ സി ഇ സി ടി ശ്രീധരന്‍, എ സുബ്രഹ്മണ്യന്‍, എം കാര്‍ത്യായനി, വിജയശ്രീ വി പിഎന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

ഇന്‍സ്ട്രക്ടര്‍മാരായ അനില്‍ എം, മുഹമ്മദ്കുട്ടി പി, റഹീം പള്ളിപ്പടി, കൂടാതെ പ്രേരക്മാരായ ബബിത എന്‍, പ്രസന്ന കെ കെ, സുബൈദ പി, ജലജാമണി കെ പി, ഷീജ കെ കെ, രജിത പി, അമൃതവല്ലി ടി, മോളി ജി, കദീസയി കെ, ലില്ലി എ പി എന്നിവര്‍ പരീക്ഷയ്ക്ക് നേതൃത്വം നല്‍കി. മികവുത്സവത്തില്‍ വെസ്റ്റ് ബംഗാള്‍, ഒറീസ്സ, ഛത്തീസ്ഖഡഡ്, തമിഴ്‌നാട്, ആസാം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി നൂറ്റിഅമ്പത് പഠിതാക്കള്‍ മികവുത്സവത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!