മധ്യവയസ്‌ക വീടിനകത്ത് മരിച്ച നിലയില്‍

കോഴിക്കോട് : മധ്യ വയസ്‌കയായ അമ്മ വീടിനകത്ത് മരിച്ച നിലയില്‍. തിരുവണ്ണൂര്‍ സ്വദേശി ആസ്മാബിയാണ്(55) മരിച്ചത്. പയ്യടി മേത്തല്‍ ജി.എല്‍.പി. സ്‌കൂളിനു സമീപം സി.പി. ഫ്‌ലാറ്റിലാണ് സംഭവം. 4 വര്‍ഷമായി വാടക വീട്ടിലാണ് താമസം. മകള്‍ രാത്രി ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോഴാണ് അമ്മ മരിച്ചു കിടക്കുന്നത് കണ്ടത്. ആസ്മാബിയുടെ കഴുത്തിലെ മാലയും വളയും മറ്റും മോഷണം പോയ നിലയിലാണ്. സംഭവത്തില്‍ പന്തീരാങ്കാവ് പൊലീസ് അന്വേഷണം തുടങ്ങി.

അതേസമയം പ്രതിയെന്ന് സംശയിക്കുന്ന അസ്മാബിയുടെ മരുമകനെ പൊലീസ് പിടികൂടി. കാരക്കോണം സ്വദേശി മുഹമൂദ് (39) പിടിയിലായത്. തമിഴ് നാട്ടിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ രാത്രി 11 മണിയോടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top