
തിരുവനന്തപുരം: ചക്രവാതച്ചുഴികളുടെ സ്വാധീനത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. മന്നാര്‍ കടലിടുക്കിനും ശ്രീലങ്കയ്ക്കും മുകളിലും, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും, തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്തുമായി മൂന്ന് ചക്രവാതച്ചുഴികളായിരുന്നു ഉണ്ടായിരുന്നത്. ഇവയുടെ സ്വാധീനത്തില്‍ സംസ്ഥാനത്ത് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
നാളെ (08 – 11 – 2024 വെള്ളിയാഴ്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാള്‍ (09 – 11 – 2024 ശനിയാഴ്ച), ഞായറാഴ്ച (10 – 11 – 2024) ദിവസങ്ങളിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തന്നെയാണ്. ഞായറാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുകയും വേണം. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറന്‍ം. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് മിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ഇന്ന് (07 – 11 – 2024) മധ്യ – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറേ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറേ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്ധ്ര പ്രദേശ് തീരവും അതിനോട് ചേര്‍ന്ന വടക്കന്‍ തമിഴ്‌നാട് തീരം എന്നിവിടങ്ങളില്‍ 35 തൊട്ട് 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരേയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനം പാടില്ല.
നാളെ (08- 11 – 2024) തെക്കന്‍ ആന്ധ്ര പ്രദേശ് തീരത്തും അതിനോട് ചേര്‍ന്ന വടക്കന്‍ തമിഴ്നാട് തീരത്തും, അതിനോട് ചേര്‍ന്ന കടല്‍ പ്രദേശം എന്നിവിടങ്ങളിലും മണിക്കൂറില്‍ 35 – 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരേയും വേഗതയില്‍ ശക്തിയുള്ള കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




