ദേശീയാരോഗ്യദൗത്യം മലപ്പുറത്തിന് കീഴിൽ കുറ്റിപ്പുറം, മാറഞ്ചേരി, തൃക്കണാപുരം, വെട്ടം, വളവന്നൂർ, മങ്കട, നെടുവ, വേങ്ങര തുടങ്ങിയ ഹെൽത്ത് ബ്ലോക്കുകളിലേക്ക് 160 മിഡ്‌ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 20നുള്ളിൽ അപേക്ഷ സമർപ്പിക്കണം.
8589009377, 9846700711 എന്നീ ഫോൺ നമ്പറിലും ആരോഗ്യകേരളത്തിന്റെ വെബ്‌സൈറ്റലും (www.arogyakeralam.gov.in) കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. https://forms.gle/
ലക്ചറർ നിയമനം
പെരിന്തൽമണ്ണ ഗവ. പോളിടെക്‌നിക്ക് കോളജിൽ ഒഴിവുള്ള കമ്പ്യൂട്ടർ എൻജിനീയറിങ് ലക്ചറർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ എൻജിനീയറിങ് ശാഖയിൽ ഒന്നാം ക്ലാസോടെ ബി.ടെക് ബിരുദമോ, എം.ടെക് ബിരുദമോ ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ പത്തിന് രാവിലെ പത്തിന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം പെരിന്തൽമണ്ണ ഗവ. പോളിടെക്‌നിക്ക് കോളേജിൽ നേരിട്ട് ഹാജരാവണം.

അധ്യാപക നിയമനം
പെരിന്തൽമണ്ണ ഗവ. പോളിടെക്‌നിക് കോളജിന് കീഴിലുള്ള മങ്കട ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നു. 50 ശതമാനം മാർക്കോടെ കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്നോ സർവകലാശാല അംഗീകരിച്ചതോ ആയ ഇംഗ്ലീഷ് വിഷയത്തിൽ മാസ്റ്റർ ബിരുദവും ബി.എഡും കൂടാതെ സെറ്റും ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ പത്തിന് രാവിലെ പത്തിന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം പെരിന്തൽമണ്ണ ഗവ. പോളിടെക്‌നിക്ക് കോളേജിൽ നേരിട്ട് ഹാജരാവണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക